അന്ത്യശാസന സമയം തീർന്നു, കമൽഹാസൻ മാപ്പ് പറഞ്ഞില്ല;
മാപ്പ് പറയണമെന്ന കന്നഡ സംഘടനകളുടെ അന്ത്യശാസന കാലാവധി അവസാനിച്ചിട്ടും കമൽഹാസൻ മാപ്പ് പറയാത്തതിനാൽ മണിരത്നം ചിത്രം തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജൂൺ അഞ്ചിനാണ് തഗ്ഗ് ലൈഫിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കന്നഡയുടെ ഉത്പത്തി തമിഴിൽ നിന്നാണെന്ന കമൽഹാസന്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ കമൽഹാസന്റെറെ മാപ്പ് ആവശ്യപ്പെട്ടതും അന്ത്യശാസന പരിധി നൽകിയതും.


+ There are no comments
Add yours