റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; എൻ ആർ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു
റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ ഹാജരായ എൻആർ മധുവിനെ മൊഴി രേഖപ്പടുത്തിയ ശേഷം ആൾ ജാമ്യത്തിൽ വിട്ടയച്ചു. സിപിഐഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് എൻ ആർ മധുവിനെതിരെ കേസെടുത്തത്


+ There are no comments
Add yours