യൂണിവേഴ്സൽ 24×7 ന്യൂസ്‌ ചാനലിന്റെ മൂന്നാം വാർഷിക ആഘോഷം തിരുവനന്തപുരത്ത് വച്ച് നടന്നു

Estimated read time 1 min read

തിരുവനന്തപുരം : നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ച ‘വേനലും മഴയും’ മുൻ ചീഫ് സെക്രട്ടറികെ. ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗായകരായ വൈഭവ സജയ്, ദിവ്യാ വിധു, ആതിര ശങ്കർ എന്നിവർ ചേർന്ന് ഗാനം ആലപിച്ചു.. വിഷ്ണു നെയ്യാറ്റിൻകര വരച്ച കെ. ജയകുമാ റിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷനായിരുന്നു.

ഡോ. എം. പി നായർ സംവിധാനം ചെയ്യുന്ന അഗ്നിമുഖം എന്ന സിനിമ യുടെയും സാബുകൃഷ്‌ണ നായക കഥാപാത്രമാകുന്ന ‘പ്രാഗ്മ’ എന്ന സിനിമയുടെയും യൂണിവേഴ്സൽ 24×7 ന്യൂസ്‌ ചാനലിന്റെ മൂന്നാം വാർഷിക ആഘോഷവും സിന്ധു രഘുനാഥിൻ്റെ യൂടൂബ് ചാനലിൻ്റെയും പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. വിദ്യാഭ്യാസവകുപ്പിൽ നിന്നും അഡ്‌മിനിസ്ട്രേറ്റി വ് അസിസ്റ്റന്റ് ആയി വിരമിക്കുന്ന ആർ. ഷീജ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനന്യ പി. എൻ എന്നിവർക്ക് ഉപഹാരം നൽകി. സൊസൈറ്റി പ്രസിഡൻ്റ് റഹിം പനവൂർ, കെ. ചന്ദ്രസേനൻ, ഡോ. രജി ത്‌കുമാർ, അഡ്വ. ഷാനിബ ബീഗം, എ. എസ് ജോബി,റസൽ സബർമ തി, മണക്കാട് ഗോപൻ, ദിവ്യ ശ്രീധർ, വഞ്ചിയൂർ പ്രവീൺകുമാർ, മുക്കം പാലമൂട് രാധാകൃഷ്‌ണൻ, വിജയൻ മുരുക്കുംപുഴ, സിജ ജയൻ, രമേ ഷ്ബിജു ചാക്ക,എം. കെ സൈനുലാ ബീൻ, പനച്ചമൂട് ഷാജഹാൻ, ഡോ. പി ഷാനവാസ്, ഗോപൻ ശാസ്‌തമം ഗലം, ഷംസ് ആബ്ദീൻ, ഡോ. ഗീതാ ഷാനവാസ്, മഹേഷ് ശിവാനന്ദൻ വെൺപാലവട്ടം, രെജു ആർ. ജി തു ടങ്ങിയവർ സംബന്ധിച്ചു.

+ There are no comments

Add yours