മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി
കാസർഗോഡ് മഞ്ചേശ്വരത്ത് കനത്ത മഴയുടെ പശ്ചാത്തലത്തിൽ റോഡ് ഒലിച്ചുപോയി. മജ് വെയിൽ മുകുളി റോഡ് ആണ് ഒലിച്ചുപോയത്. വെള്ളം കയറിയതിനെ തുടർന്ന് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും ബൈക്കും ഒലിച്ചുപോയി. ക്രെയിൻ എത്തിച്ച് കാർ കരയ്ക്കെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്ഥലത്ത് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജാഗ്രത വേണം.


+ There are no comments
Add yours