സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല  യുവാവ് കട അടിച്ചുതകർത്തു

Estimated read time 0 min read

സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ല എന്ന കാരണത്താൽ കട അടിച്ചുതകർത്ത് യുവാവ്. ബെംഗളൂരു നഗരത്തിലെ സുദ്ദഗുണ്ടേപാളയയിലെ ഒരു കടയാണ് യുവാവ് അടിച്ചുതകർത്തത്.

കഴിഞ്ഞ ആഴ്ച്‌ചയാണ് സംഭവം ഉണ്ടായത്. 20 വയസ് പ്രായമുള്ള ഈ യുവാവ് കൃഷ്ണണമൂർത്തി ലേയൗട്ടിലെ ബേക്കറിയിലെത്തി സിഗരറ്റും ചായയും ആവശ്യപ്പെടുകയായിരുന്നു. യുവാവ് നേരത്തെ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ കടയുടമ പണം നൽകാതെ ഇനി ഒന്നും തരില്ല എന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കടയുടമയെ അസഭ്യം പറയുകയും ഗ്ലാസ് പത്രങ്ങളും മറ്റും റോഡിൽ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

സംഭവത്തിൽ സുദ്ദഗുണ്ടേപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours