ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകൾ.

Estimated read time 0 min read

വൈദ്യുതിയില്ലാതെ വിമാനത്തിൽ 2 മണിക്കൂർ; അവശരായി യാത്രക്കാർ

സാങ്കേതിക തകരാറിനെ തുടർന്ന് ദില്ലിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകൾ. ഇന്നലെ വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ 2205 വിമാനമാണ് മണിക്കൂറുകൾ വൈകിയത്. വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ 2 മണിക്കൂറോളം നേരമാണ് വൈദ്യുതിയില്ലാത്ത വിമാനത്തിൽ യാത്രക്കാർക്ക് ഇരിക്കേണ്ടി വന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.

+ There are no comments

Add yours