പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം
ഗുജറാത്തിലെ വഡോദരയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു. വഡോദര വിമാനത്താവളത്തിൽ ആരംഭിച്ച റോഡ് ഷോയിൽ വിവിധ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി. മകളെയോർത്ത് അഭിമാനമാണെന്നും അവൾ രാഷ്ട്രത്തിന്റെ പുത്രിയാണെന്നും പിതാവ് താജ് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.


+ There are no comments
Add yours