തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. വിവിധ ജില്ലകളിലായി 10ലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂർ അരിമ്പൂർ കോൾപാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടർന്ന് പമ്പ് ഹൗസ് തകർന്നു. ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി. ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു.


+ There are no comments
Add yours