ഫ്ളാറ്റ് സമുച്ചയത്തിൻ്റെ പില്ലർ തകർന്നു.

Estimated read time 0 min read

എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറിൽ ഫ്ളാറ്റ് സമുച്ചയത്തിൻ്റെ പില്ലർ തകർന്നു. ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലർ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാർ ഒഴിഞ്ഞു പോയി.

24 കുടുംബങ്ങൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് അപകട ഭീതി ഉയർത്തി പില്ലർ തകർച്ച. തകർന്ന ടവറിൽ 24 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അപകടാവസ്ഥ പുറംലോകം അറിയാതെ മറച്ചുവയ്ക്കാൻ ശ്രമം നടന്നതായും ആരോപണങ്ങളുണ്ട്.

തകർന്ന് വീണ പില്ലറിൽ നിന്നും കമ്പിയുൾപ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാൻ തകർന്ന ഭാഗം ടാർപോളിൻ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പാസ്പോർട്ട് ഓഫീസിന് സമീപത്താണ് ഫ്ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്.

+ There are no comments

Add yours