..
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ശുചിമുറിയിൽ തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ICUവിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 24നായിരുന്നു കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന ഉൾപ്പെടെ 5 പേരെയാണ് പ്രതി കൊലപ്പെടുത്തിയത്.


+ There are no comments
Add yours