തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരം വീണു

Estimated read time 0 min read

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരം വീണു

ശക്തമായ മഴയെ തുടർന്ന് തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരം വീണു. ഇന്ന് രാവിലെയാണ് സംഭവം. ജാംനഗർ തിരുനെൽവേലി എക്സ‌്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗിയുടെ മുകളിലാണ് മരം വീണത്. കൃത്യ സമയത്ത് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഏകദേശം ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. ട്രെയിനിന് മുകളിൽ നിന്നും മരം വെട്ടി മാറ്റിയതിന് ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ആർക്കും പരിക്കുകളില്ല.

+ There are no comments

Add yours