രക്ഷാപ്രവർത്തനം ഫലംകണ്ടില്ല; കപ്പൽ പൂർണമായും മുങ്ങി
കടലിൽ ചെരിഞ്ഞ MSC എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ കപ്പലിൽനിന്നു മാറ്റിയിരുന്നു. കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റിയത്. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമായി. കടലിൽ വീണ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യത.


+ There are no comments
Add yours