നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 വ്യാഴാഴ്ച നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ജൂൺ 23നും നടക്കും. പിവി അൻവർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ ഇറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2നാണ്. ഇതോടെ കേരളം തെരഞ്ഞെടുപ്പ്* കാലത്തേക്ക് കടക്കുകയാണ്. ജൂണിൽ നിലമ്പൂർ, നവംബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കും.


+ There are no comments
Add yours