വീണ്ടും ഉയരങ്ങളിലേക്ക്; സ്വർണ വില ഇന്നും കൂടി
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് പവന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 71,920 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8990 രൂപയാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം.


+ There are no comments
Add yours