മിഠായി തരാമെന്ന് പറഞ്ഞ് കൊല്ലം ഏരൂരിൽ 52കാരൻ 5 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി

Estimated read time 0 min read

മിഠായി തരാം…; 5 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു

കൊല്ലം ഏരൂരിൽ 5 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി 52കാരൻ. വീടിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് ഇയാൾ വിളിച്ചുവരുത്തി. തുടർന്ന് വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങി. സംഭവം കുട്ടി അമ്മയോട് പറയുകയും അമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. പിന്നാലെ പ്രതി ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തു

+ There are no comments

Add yours