മറിയക്കുട്ടി ബിജെപിയിൽ ചേർന്നു
പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു. മറിയക്കുട്ടിയുടെ പ്രതിഷേധം സംസ്ഥാന തലത്തിൽ ചർച്ചയാകുകയും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പിന്തുണ നൽകുകയും ചെയ്തിരുന്നു. തുടർന്ന് കെപിസിസി ഇവർക്ക് വീട് നിർമിച്ചു നൽകിയിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് മറിയക്കുട്ടി പറയുന്നത്.


+ There are no comments
Add yours