നടിയെ ബലാത്സംഗം ചെയ്ത് നടൻ അറസ്റ്റിൽ
സീരിയൽ നടിയെ ബലാത്സംഗം ചെയ് ഗർഭിണിയാക്കി എന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ലൈംഗികപീഡനക്കേസിൽ പിടിയിലായത്. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും, ബലമായി ഗർഭം അലസിപ്പിച്ചെന്നുമാണ് 33 കാരിയായ നടിയുടെ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പൊലീസാണ് മനുവിന്റെ പേരിൽ കേസെടുത്തത്.


+ There are no comments
Add yours