മലയാള നടന്റെ മകന് നേരെ BJP പ്രവർത്തകരുടെ ആക്രമണം
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെയും ആക്രമിച്ചെന്ന് പരാതി. കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്‌കൂളിന് മുന്നിൽ വെച്ച് ഒരു കാരണവും ഇല്ലാതെ നാലംഗ സംഘം മർദിച്ച് വസ്ത്രങ്ങൾ വലിച്ചൂരുകയായിരുന്നു. ഇതിന് പിന്നിൽ BJP പ്രവർത്തകരാണെന്ന് താരത്തിന്റെ മകൻ യദു മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രമുഖ മലയാള നടന്റെ മകന് നേരെ ആക്രമണം

+ There are no comments
Add yours