ഗ്രാമീണ വായനശാല കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. വെള്ളാംങ്ങല്ലൂർ കരൂപ്പടന്ന വായനശാല കെട്ടിടത്തിനായി ജനപങ്കാളിത്തത്തോടെ വാങ്ങിയ സ്ഥലത്തെ കെട്ടിട നിർമ്മാണത്തിൻറെ ശിലാസ്ഥാപനം എംഎൽഎ അഡ്വ.വിആർ സുനിൽ കുമാർ നടത്തി. വെള്ളാംങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഷീല അജയഘോഷ്, ബ്ളോക്ക് പഞ്ചായത്തംഗം കെബി ബിനോയ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല സജീവൻ, പഞ്ചായത്ത് വാർഡംഗങ്ങളായ കെഎ സദക്കത്തുള്ള, നസീമ നാസർ, ലൈബ്രററി കൗൺസിൽ കൺവീനർ എംകെ മോഹനൻ എന്നിവർ സംസാരിച്ചു. എംഎൽഎ അഡ്വ.വിആർ സുനിൽകുമാറിൻറെ എസ്ഡിഎഫ് ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവിലാണ് ഗ്രാമീണ വായനശാല കെട്ടിടം നിർമ്മിക്കുന്നത്. പടം ശിലാസ്ഥാപനം.


+ There are no comments
Add yours