അശോക സർവകലാശാല പ്രൊഫസർക്ക് ജാമ്യം
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അശോക സർവകലാശാല പ്രൊഫസർ അലി ഖാന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യ ഐക്യത്തോടെ നിൽക്കേണ്ട സമയത്താണോ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ എന്ന് കോടതി കേസ് പരിഗണന വേളയിൽ നിരീക്ഷിച്ചു. അലി ഖാന് ജാമ്യം നൽകിയെങ്കിലും FIR റദ്ദാക്കാൻ കോടതി വിസമ്മതിച്ചു. കേസ് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു


+ There are no comments
Add yours