ദേശീയപാതയിൽ മണ്ണിടിഞ്ഞു

Estimated read time 0 min read

ദേശീയപാതയിൽ മണ്ണിടിഞ്ഞു

കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ പെയ്ത‌ മഴയിൽ ദേശീയപാത നിർമാണ മേഖലയിൽ നിന്നുള്ള മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. പിന്നാലെ ഇന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചിരുന്നു. പ്രശ്നത്തിൽ ഇടപെടാമെന്ന് കളക്‌ടർ ഉറപ്പ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours