പുത്തൻചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. മാള പുത്തൻചിറ പഞ്ചായത്തിലെ പിണ്ടാണി, പാറമേൽ തൃക്കോവിലടക്കം പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പുത്തൻ സ്വദേശിനിയായ യുവതി കൊരട്ടി കിൻഫ്ര പാർക്കിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹ്നത്തിൽ വരുമ്പോൾ പിണ്ടാണിയിൽ വച്ച് തെരുവ്നായ്ക്കൾ ഇരു ചക്ര വാഹ്നത്തിനു മുന്നിലേക്ക് ചാടിയതിനെ തുടർന്ന് യുവതി റോഡിലേക്ക് വീണു. പരിക്ക് പറ്റിയതിനെ തുടർന്ന് കാടുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..അടുത്ത ആഴ്ച മദ്ധ്യ വേനലവധി കഴിഞ്ഞ് സ്ക്കൂളുകൾ തുറക്കും. വിദ്യാർത്ഥികൾക്ക് പഞ്ചായത്തിലെ സ്ക്കൂളുകളിലേക്ക് പോകേണ്ടത് പിണ്ടാണി പാറമേൽ തൃക്കോവിൽ പ്രദേശത്തു കൂടിയാണ്. പുത്തൻചിറ പഞ്ചായത്തിലെ തെരുവ്നായ്ക്കളുടെ ശല്യത്തിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനും മുൻ പുത്തൻചിറ പഞ്ചായത്ത് വാർഡംഗവുമായ പിസി ബാബുവും നാട്ടുകാരും പുത്തൻചിറ പഞ്ചായത്തധികൃതർക്ക് പരാതി നൽകി
പടം പുത്തൻചിറയിലെ തെരുവ്നായ്ക്കൾ.


+ There are no comments
Add yours