ഹെയർ ട്രാൻസ്‌പ്ലാൻ്റേഷൻ ചെയ്ത യുവാവിന്റെ തലയിൽ അണുബാധ.. ജാഗ്രതൈ

Estimated read time 0 min read

ഹെയർ ട്രാൻസ്‌പ്ലാൻ്റേഷൻ ചെയ്ത യുവാവ് ഗുരുതര ആരോഗ്യ പ്രശ്ന‌ങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറു പറമ്പിൽ സനിൽ (49) ആണ് അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.

പനമ്പിള്ളിനഗറിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായത്. ഹെയർ ട്രാൻസ്പ്ലാന്റേഷനെ തുടർന്ന് സനിലിന്റെ തലയിൽ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണ് യുവാവ് ഹെയർ ട്രാൻസ്‌പ്ലാൻ്റേഷന് വിധേയനായത്. ദിവസങ്ങൾക്കകം തലയിൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു.

+ There are no comments

Add yours