GPAYയിലൂടെ പണം സ്വീകരിക്കുന്ന വ്യാപാരികൾ ജാഗ്രതൈ

Estimated read time 1 min read

GPAYയിലൂടെ പണം സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പ്!

UPI വഴി പണം സ്വീകരിക്കുന്നവർക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്. GPAY, PHONE PAY, PAYTM തുടങ്ങിയവയ്ക്ക് വ്യാജന്മാരുണ്ട്. വ്യാജ ആപ്പുകൾ വഴി വ്യാപാരികൾക്ക് പണം അയച്ച് സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പുകാർ മുങ്ങും. പണം അക്കൗണ്ടിൽ എത്തില്ല. അതിനാൽ കസ്റ്റമർ പണം അയച്ചാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് അപ്പോൾ തന്നെ പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. FBയിലൂടെയാണ് ഈ വിവരം പൊലീസ് പങ്കുവെച്ചത്.

+ There are no comments

Add yours