23കാരിയുടെ വിവാഹത്തട്ടിപ്പ്.. വലയിൽ വീണത് 25 ഓളം യുവാക്കൾ… ഒടുവിൽ വരനായി വേഷമിട്ട് പോലീസ്.. പിന്നീട്

Estimated read time 0 min read

യുവാക്കളെയും കുടുംബങ്ങളെയും കബളിപ്പിച്ച് വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുക. ഒന്നും രണ്ടുമല്ല 25 യുവാക്കളാണ് അനുരാധ പാസ്വാൻ എന്ന വിവാഹത്തട്ടിപ്പുകാരിയുടെ വലയിൽ വീണത്. 23 വയസ്സാണ് ഇവർക്ക്.

ഓരോ തവണയും വിവാഹത്തിനായി പുതിയ നഗരങ്ങൾ തിരഞ്ഞെടുക്കുന്ന അനുരാധ പുതിയ പേരും സ്വീകരിക്കും. ഇരയെ ചൂണ്ടയിലാക്കിയാൽ വൈകാതെ വിവാഹം കഴിക്കും. ഭർത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസവും സ്നേഹവും പിടിച്ചുപറ്റുന്നത് വരെ നല്ലവളായ മരുമകളായും ഭാര്യയായും അഭിനയിക്കും.. വിശ്വാസം നേടിക്കഴിഞ്ഞാൽ പിന്നെ സ്വർണവും പണവുമായി മുങ്ങും. അടുത്ത നഗരത്തിൽ പുതിയൊരു പേരിൽ പ്രത്യക്ഷപ്പെടും ഇതേ തട്ടിപ്പ് തുടരും. അനുരാധ തനിച്ചായിരുന്നില്ല, ഒരു സംഘം അവൾക്കൊപ്പമുണ്ടായിരുന്നു ആ തട്ടിപ്പ് സംഘത്തിൻ്റെ നേതാവായിരുന്നു അനുരാധ.

+ There are no comments

Add yours