കല്യാണിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
3 വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ DYSPയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അറസ്റ്റ്. കല്ല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.


+ There are no comments
Add yours