വാൽപ്പാറയിൽ ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് 25 പേർക്ക് പരുക്ക്.

Estimated read time 0 min read

വാൽപ്പാറയിൽ സർക്കാർ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് 25 പേർക്ക് പരുക്ക്. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്ക് പുറപ്പെട്ട തമിഴ്‌നാട് സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. കവർക്കൽ എന്ന സ്ഥലത്തെത്തിയ ബസ് വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്‌ടമായി. തുടർന്നു ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

+ There are no comments

Add yours