കുടുക്കിയ സംഭവം; ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങി
തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കേസിന്റെ ആസൂത്രകയെ നാട്ടിലെത്തിക്കാൻ നീക്കം തുടങ്ങി. ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസിനെ നാട്ടിലെത്തിക്കാനാണ് നീക്കം. ഷീലാ സണ്ണിയുടെ നിരപരാധിത്വം പുറത്തുവന്നതിന് പിന്നാലെ ലിവിയ ദുബായിലേക്ക് കടന്നിരുന്നു. ലിവിയയുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടു. നാട്ടിലെത്താമെന്ന് അന്വേഷണസംഘത്തിന് ലിവിയ ഉറപ്പു നൽകിയിട്ടുണ്ട്.


+ There are no comments
Add yours