ചാലക്കുടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു.

Estimated read time 0 min read

ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കിൽ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം ഉണ്ട്. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു.

+ There are no comments

Add yours