വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച് നാടുവിട്ട പ്രതിയെ ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പോലീസ് സംഘം പിടികൂടി.*

Estimated read time 1 min read

*വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച് നാടുവിട്ട പ്രതിയെ ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പോലീസ് സംഘം പിടികൂടി.*
*കുപ്രസിദ്ധ ഗുണ്ട ഷാജഹാൻ റിമാന്റിൽ…*

അന്തിക്കാട് : പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീലയെ (63 വയസ്സ്) വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിൻ്റെ സംഘാംഗമായ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി ചാഴൂർ സ്വദേശി പുതിയവീട്ടിൽ ഷെജിർ എന്നു വിളിക്കുന്ന ഹാജഹാനെയാണ് (29 വയസ്സ്) ഉത്താരാഖണ്ഡിൽ നിന്ന് പിടികൂടിയത്. 

തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ഹരിശങ്കർ IPS ന്റെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജിസുരേഷിൻ്റെ  നേതൃത്വത്തിൽ രൂപീകരിച്ച  പ്രത്യേക അന്വേഷണ സംഘമാണ് ദിവസങ്ങൾക്കുള്ളിൽ ഷാജഹാനെ പിടികൂടിയത്.

ഇക്കഴിഞ്ഞ മാർച്ച് 17 ന് പെരിങ്ങോട്ടുകര സ്വദേശിനി സൗമ്യയുടെ വീട്ടിലേക്ക് വടിവാളുമായി അതിക്രമിച്ചു കയറി സൗമ്യയുടെ മകൻ ആദിത്യ കൃഷ്ണനെ കൊല്ലുമെന്നു പറഞ്ഞ് ഭീഷണി മുഴക്കുകയും മകൻ ഇവിടെയില്ലന്നു പറഞ്ഞ സൗമ്യയെ കൊല്ലുമെന്ന് പറഞ്ഞ്  ഷാജഹാനും മറ്റൊരു പ്രതി പെരിങ്ങോട്ടുകര സ്വദേശി ശ്രീബിനും ഭീകരാന്തരിക്ഷം
സൃഷ്ടിച്ചു. ബഹളം കേട്ട് ഇവിടെയെത്തിയ സൗമ്യയുടെ വല്യമ്മ ലീലയുടെ ഇടതു കൈയ്യിൽ ഇവരുടെ ആക്രമണത്തിൽ വെട്ടേറ്റു. ഷാജഹാനാണ് ലീലയെ വെട്ടിയത്. ആളുകൾ ബഹളം വച്ചതോടെ  പ്രതികൾ ഓടി രക്ഷപ്പെട്ടു.  ഈ സംഭവത്തിൽ അന്തിക്കാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടാതെ ഷാജഹാൻ കാട്ടൂർ സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തി ഇയാൾക്കെതിരെ  അന്തിക്കാട് സ്റ്റേഷനിലുള്ള കേസ് പിൻവലിക്കണമെന്നു പറയുകയും  ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അലമാരയിൽ നിന്ന് പതിനാലായിരം രൂപയോളം വിലമതിക്കുന്ന മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്തു. സംഭവം പോലീസിലറിയിക്കാൻ ശ്രമിച്ച യുവതിയുടെ മകളെ ഇയാൾ ഉപദ്രവിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  പിന്നീട് ഷാജഹാൻ യുവതിയോട്  കൂടെ ചെല്ലാൻ പറയുകയും വിസമ്മതിച്ച യുവതിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ  മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങൾക്ക് കാട്ടൂർ സ്റ്റേഷനിൽ 2 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ സംസ്ഥാനം വിടുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിൻ്റെ സംഘാംഗമായ ഷാജഹാൻ സ്ഥിരം ക്രിമിനലാണ്. കുറ്റകൃത്യത്തിനു ശേഷം മുങ്ങിയ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ട്രെയിൻ ബസ് യാത്രകൾ ഒഴിവാക്കി ദീർഘദൂരം കാൽ നടയായി നടന്നുമായിരുന്നു സഞ്ചാരം.   പോലീസിൻ്റെ ശ്രദ്ധയിൽ പെടാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഡൽഹിയിൽ നിന്ന് മുന്നൂറ്റി അമ്പതു കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് ദിവസങ്ങളെടുത്താണ് ഇയാൾ ഉത്താരാഖണ്ഡിലെത്തിയത്. എന്നാൽ പോലീസ് സമഗ്രമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. തുടർന്ന് പത്തു ദിവസം  മുൻപാണ് പോലീസ് സംഘം ഉത്താരാഖണ്ഡിലേക്ക് പുറപ്പെട്ടു.

**********************************************************************
*ഓപ്പറേഷൻ ഖാട്ടിമ*
*ഉത്തരാഖഞ്ചിൽ കേരള പോലീസിൻ്റെ മിന്നൽ പരിശോധന.*

കേരളാ പോലീസ് സംഘം സീതാർഗഞ്ച് പോലീസിൻ്റെ സഹായത്തോടെ നടത്തിയ പെട്ടന്നുള്ള നിക്കങ്ങളിലാണ് ഹാജഹാൻ അറസ്റ്റിലായത്. ഇയാളുടെ  മുൻ ബന്ധങ്ങൾ നിരിക്ഷിച്ച് രഹസ്യമായി പിൻതുടർന്നെത്തിയാണ് തൃശൂർ റൂറൽ പോലീസ് ഓപ്പറേഷൻ ഖാട്ടിമ വിജയത്തിലെത്തിച്ചത്.  ചെറിയ ദാബയിൽ പഞ്ചാബി വേഷത്തിൽ ക്ലീനിഗങ്ങ് ജോലി ചെയ്യുകയായിരുന്നു പ്രതി.

മഫ്തിയിൽ സീതാർഗഞ്ച് പോലീസിനൊപ്പം രണ്ടു ദിവസത്തെ രഹസ്യനിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. നിരവധി പ്രതിസന്ധികൾ കടന്നാണ് പോലീസ് സംഘം സീതാർഖഞ്ചിലെത്തിയത്.
പോലീസ് സംഘം ഡൽഹി വരെ എത്തിയ സമയത്താണ് പാക്കിസ്ഥാനുമായുള്ള യുദ്ധസാഹചര്യം ഉണ്ടായത്. അന്വേഷണം പാതി വഴിയിൽ മുടങ്ങുമോ എന്നയിടത്തു നിന്നും പ്രതിസന്ധികൾ മറികടന്ന അന്വേഷണമാണ് ഫലം കണ്ടത്. ഉത്താരാഖണ്ഡിൽ നിന്നും പിടികൂടിയ ഇയാളെ അവിടെ കോടതിയിൽ ഹാജരാക്കിയാണ് കേരത്തിൽ എത്തിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഷാജഹാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ് കൂടാതെ വലപ്പാട്, കൈപ്പമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രമിനൽ കേസുകളുമുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്മകുമാർ IPS രൂപികരിച്ച   ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ.ജി.സുരേഷ്, അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ  എ.എസ്.സരിൻ, കാട്ടൂർ ഇൻസ്പെക്ടർ ഇ.യു.ബൈജു, എസ്.ഐ.മാരായ എം.അരുൺ കുമാർ, ജോസി ജോസ്, നൗഷാദ്.എ.കെ, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ,  കെ.എസ്.ഉമേഷ്, സുർജിത്ത് സാഗർ, എന്നിവരാണ്  ഉണ്ടായിരുന്നത്.

+ There are no comments

Add yours