തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസ് ആണ് കേസെടുത്തത്. പൊലീസിന് നിയമ ഉപദേശം കിട്ടിയതിന് പിന്നാലെയാണ് നടപടി. തെളിവ് ശേഖരണത്തിനു ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാവുകയുള്ളൂ. ജി സുധാകരൻ താമസം വീട്ടിൽ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണാധികാരി കൂടിയായ ജില്ലാകളക്ടർ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നൽകിയിരുന്നു.
ആലപ്പുഴയിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുൾപ്പെടെയുള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റിയുള്ള ജി സുധാകരന്റെ വെളിപ്പെടുത്തൽ.


+ There are no comments
Add yours