തിരിച്ചുകയറി സ്വർണവില
ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. 880 രൂപ കൂടി പവന് 69,760 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ കൂടി 8610 രൂപയിൽ നിന്ന് 8720 രൂപയുമായി.
24 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) 9,513 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,135 രൂപയുമാണ്. കഴിഞ്ഞ 2 ദിവസമായി സ്വർണം 70,000ൽ താഴെ നിൽക്കുന്നത് ആശ്വാസമാണ്.


+ There are no comments
Add yours