മുതിർന്ന CPM നേതാവ് എംപി പത്രോസ് അന്തരിച്ചു

Estimated read time 1 min read

മുതിർന്ന CPM നേതാവ് എംപി പത്രോസ് അന്തരിച്ചു

CPM എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എംപി പത്രോസ് (73) അന്തരിച്ചു. പാറക്കടവ് പഞ്ചായത്ത് കുന്നപ്പിള്ളിശേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3ന് നടക്കും. മൃതദേഹം അങ്കമാലി എൽഎഫ് ആശുപത്രിയിൽ ആണ്. ആലുവ ഏരിയാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവിനെയാണ് നാടിന് നഷ്ടമായത്.

+ There are no comments

Add yours