റാം പൊത്തിനേനി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

Estimated read time 1 min read

റാം പൊത്തിനേനി നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്


തെലുങ്കു താരം റാം പൊത്തിനേനിയെ നായകനാക്കി മഹേഷ് ബാബു പി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ‘ആന്ധ്ര കിംഗ് താലൂക്ക’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘മിസ് ഷെട്ടി മിസ്റ്റർ പോളിപ്പെട്ടി’ എന്ന ചിത്രത്തിന് ശേഷം മഹേഷ് ബാബു പി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്. കന്നഡ സൂപ്പർ താരം ഉപേന്ദ്ര ഒരു പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോർസെയാണ്. റാം പോത്തിനേനിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടത്.

+ There are no comments

Add yours