ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ദോഹ ലുസൈൽ പാലസിൽ അമീർ ട്രംപിന് നൽകിയ അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഈ വർഷം രണ്ടാം തവണയാണ് ട്രംപും മുകേഷ് അംബാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
റിലയൻസിന് ഖത്തറുമായും ബിസിനസ് ബന്ധങ്ങളുണ്ട്. ഗൾഫ് രാജ്യത്തിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്മെന്റ്റ് അതോറിറ്റി, അംബാനിയുടെ റീട്ടെയിൽ സംരംഭത്തിൽ ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
റിയാദിൽ നടന്ന ജിസിസി ഉച്ചക്കോടിയിൽ പങ്കെടുത്തതിന് ശേഷമാണ് ട്രംപ് ഖത്തറിൽ എത്തിയത്.


+ There are no comments
Add yours