ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തണമെന്ന നിലപാട് മയപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്. ലീഗിലെ മത്സരങ്ങൾ പുനഃരാരംഭിക്കാനിരിക്കെ താരങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 26നുള്ളിൽ മടങ്ങിയെത്തണമെന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഹെഡ് കോച്ച് ഷുക്രി കോൺറാഡ് അറിയിച്ചിരുന്നത്. ലോർഡ്‌സിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടിയായിരുന്നു ഈ നിർദ്ദേശം. എന്നാൽ ബിസിസിഐ അധികൃതരുമായുള്ള ചർച്ചകൾക്കൊടുവിൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഐപിഎൽ ഫൈനൽ നടക്കുന്ന ജൂൺ മൂന്നിന് തിരിച്ചെത്തിയാൽ മതിയെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.


+ There are no comments
Add yours