കാക്കൂരിൽ കെമിക്കൽ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂർ സ്വദേശി ഡാനിഷിൻ്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയൽവാസികൾ പൊളളലേൽപ്പിച്ചത്. മൂന്ന് പേർക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തു.
ഫാമിൽ നിന്ന് ദുർഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകൾ മലിനമാകുന്നതായും ആരോപിച്ച് അയൽവാസികൾ പരാതി നൽകിയിരുന്നു. ചേളന്നൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത.


+ There are no comments
Add yours