തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അ ഭിഭാഷകയെ മർദിച്ച കേസിൽ മുതിർന്ന അഭി ഭാഷകനായ ബെയ്‌ലിൻ ദാസിനെതിരേ നടപ ടിയുമായി ബാർ കൗൺസിൽ. ബെയ്ലിൻ ദാ സിനെ ആറുമാസത്തേക്ക് ബാർ കൗൺസിലി ൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇതുസംബ ന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറ ത്തുവിടും.
ബെയ്ലിൻ ദാസിനെതിരെ പരാതിക്കാരി ബാ ർ കൗൺസിലിൽ പരാതി നൽകിയിരുന്നു. ന ടപടി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാ ൻ വൈകുന്നേരം നാലിന് ബാർ കൗൺസിൽ ഓൺലൈനായി യോഗം ചേരും. നേരത്തെ ഇ യാളെ ബാർ അസോസിയേഷൻ സസ്പെൻ ഡ് ചെയ്തിരുന്നു.
അതേസമയം, കേസെടുത്തതിനു പിന്നാലെ ബെയ്ലിൻ ദാസ് ഒളിവിലാണെന്നാണ് വഞ്ചി യൂർ പോലീസ് അറിയിച്ചത്. ഇയാൾ മുൻകൂർ ജാമ്യം നേടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.


+ There are no comments
Add yours