സംസ്ഥാനത്ത് വീണ്ടും കോളറ
സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസ് ആലപ്പുഴയിൽ. തലവടിയിൽ 48കാരനാണ് രോഗം ബാധിച്ചത്. രോഗി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലാണ്. വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.


+ There are no comments
Add yours