ഷായുടെ പ്രസംഗം വിഷലിപ്‌തം. മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി

Estimated read time 0 min read

കേണൽ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമർശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം. മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പി രംഗത്തെത്തി.

കുൻവർ വിജയ് ഷായുടെ പ്രസംഗം വിഷലിപ്‌തം. മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

+ There are no comments

Add yours