തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രങ്ങളിൽ നിരക്കുകൾ പരിഷ്‌കരിച്ചു.

Estimated read time 1 min read

തൃശൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകൾ.

സൈക്കിൾ, ഇരുചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തിൽ വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാർക്കിങ് നിരക്കുകൾ ഇനി പറയും പ്രകാരമാണ്.

2 മണിക്കൂർ വരെ – 5, 10, 30, 130 രൂപ.

2 മുതൽ 8 മണിക്കൂർ വരെ – 10, 20, 50, 270 രൂപ.

8 മുതൽ 24 മണിക്കൂർ വരെ – 10, 30, 80, 380 രൂപ.

24 മുതൽ 48 മണിക്കൂർ വരെ – 20, 60, 180, 840 രൂപ.

48 മുതൽ 72 മണിക്കൂർ വരെ – 40, 110, 300,1260 2.

72 മുതൽ 96 മണിക്കൂർ വരെ – 65, 170, 600, 2100.

96 മണിക്കൂറിൽ കൂടുതൽ വരുന്ന ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും – 20, 70, 200, 840 രൂപ വീതം.

+ There are no comments

Add yours