നടി കാവ്യ സുരേഷ് വിവാഹിതയായി
നടി കാവ്യ സുരേഷ് വിവാഹിതയായി. കെപി അദീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 33കാരിയായ കാവ്യ ആലപ്പുഴ സ്വദേശിയാണ്. 2013ൽ ‘ലസാഗു ഉസാഘ’ എന്ന സിനിമയിലൂടെയാണ് കാവ്യ കരിയർ ആരംഭിച്ചത്. ഒരേ മുഖം, കാമുകി എന്നിവയുൾപ്പെടെ മലയാളത്തിലും തിരുമണം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നൃത്തത്തിലും കാവ്യ സജീവമാണ്.


+ There are no comments
Add yours