അംബേദ്കർക്ക് മുന്നിൽ ശിരസ്സ് നമിച്ച് CJI
ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് BR ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാഷ്ട്രപതി ഭവനിലെ ചടങ്ങിന് ശേഷം ഗവായ് സുപ്രിം കോടതിയിലെത്തി. കോടതി വളപ്പിലുള്ള Dr. BR അംബേദ്കറിന്റെ പ്രതിമക്ക് മുൻപിൽ ശിരസ് നമിച്ച് അദ്ദേഹം പുഷ്പാർച്ചന നടത്തി. മുതിർന്ന അഭിഭാഷകരടക്കം അദ്ദേഹത്തിന് ചുറ്റിലും ഉണ്ടായിരുന്നു. അംബേദ്കർ കാരണമാണ് താൻ ഇവിടെ വരെ എത്തിയത് എന്ന് ഗവായ് മുൻപ് പ്രസ്‌താവിച്ചിരുന്നു.


+ There are no comments
Add yours