രാഷ്ട്രപതി  ശബരിമലയിലേക്ക്

Estimated read time 1 min read

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം; തീയതി നിശ്ചയിച്ചു

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്‌ച കേരളത്തിൽ എത്തും. മെയ് 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദർശനം നടത്തും. ഇന്ത്യാ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതിഭവൻ ഇന്ന് സംസ്ഥാന സർക്കാരിനു കൈമാറും. കുമരകത്താവും രാഷ്ട്രപതിക്ക് താമസസൗകര്യം ഒരുക്കുക.

+ There are no comments

Add yours