സൗദി അറേബ്യയിലെ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണം.. മലയാളികൾ ആശങ്കയിൽ

Estimated read time 0 min read

2025ൽ സൗദി അറേബ്യയിൽ നഴ്സിങ് മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് 44 ശതമാനമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യാന്തര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. സൗദിയിലെ ആരോഗ്യ രംഗത്ത് സർക്കാർ, സ്വകാര്യ നഴ്സിങ് മേഖലയിൽ വലിയ തോതിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെ മേഖലയിലെ സ്വദേശിവൽക്കരണം പ്രതികൂലമായി ബാധിക്കും.

സ്വദേശി നഴ്സിങ് ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ സ്വയം പര്യാപ്‌തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് കൂടുതൽ പേർ എത്തുന്നതിനായുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിവരികയാണ്. വിഷൻ 2030ലെ ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ കാഴ്‌ചപ്പാടുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

+ There are no comments

Add yours