ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിൽ ഒരു ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തി. രണ്ട് ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഈ പ്രദേശത്ത് നിരവധി തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായിട്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനാൽ, സുരക്ഷാ സേന സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. വന മേഖല കേന്ദ്രീകരിച്ചാണ് സൈന്യത്തിന്റെ തെരച്ചിൽ.


+ There are no comments
Add yours