മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും വിജിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തിനുശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്കക്ക് കയറ്റിവിട്ടു.


+ There are no comments
Add yours