
9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കാലിക്കറ്റ് എയർപോർട്ടിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കാലിക്കറ്റ് എയർപോർട്ടിൽ വെച്ച് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മട്ടന്നൂർ ഇടവേലിക്കൽ കുഞ്ഞിപറമ്പത്ത് വീട്ടിൽ പ്രന്റിജിൽ (35), തലശ്ശേരി പെരുന്താറ്റിൽ ഹിമം വീട്ടിൽ റോഷൻ ആർ ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.


+ There are no comments
Add yours