സ്വർണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 400 രൂപയാണ് വർധിച്ചത്. ഇന്ന് 72,600 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപ വർധിച്ചു. 9075 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 12നാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോർഡ് ഉയരത്തിൽ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ നാലായിരം രൂപയാണ് താഴ്ന്നത്. തുടർന്ന് തിങ്കളാഴ്‌ച മുതലാണ് സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 2500 രൂപയാണ് വർധിച്ചത്.


+ There are no comments
Add yours