ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യ ക്ഷേത്രോൽസവം : പോലീസ് സുരക്ഷ ശക്തം. 

Estimated read time 1 min read

ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യ ക്ഷേത്രോൽസവം : പോലീസ് സുരക്ഷ ശക്തം.      വ്യാഴാഴ്ച (8) മുതൽ 18 ന് ആറാട്ടോടെ സമാപിക്കുന്ന ശ്രീ കൂടൽ മാണിക്യ ക്ഷേത്രോൽസവത്തിന് പോലീസ് സുരക്ഷ ശക്തമാക്കി. ഇതിനായി 1350 പോലീസ്സുകാരെ നിയോഗിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം, സിസിടിവി സർവൈവൽ, ഗതാഗത നിയന്ത്രണം, മൊബൈൽ ബൈക്ക് പെട്രോളിങ്ങ്,  കുറ്റ കൃത്യങ്ങൾ തടയുന്നതിന് മഫ്തി പോലീസ്, സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി പിങ്ക് പോലീസ്, ആൻറി ഡഗ്രസ്, സർവലൈൻസ്, ഡാൻസാഫ് ടീം, ആന പരിപാലന നിർദ്ദേശം ഉറപ്പു വരുത്തുന്നതിന് പ്രത്യേക ടീം,  വാഹ്ന പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയീട്ടുണ്ട്, അനധികൃത പാർക്കിങ്ങ് അനുവദിക്കില്ല,  24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് സംവിധാനം, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനത്തിൽ മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങളും  ഉൾപ്പെടുത്തിയീട്ടുണ്ടെന്ന് ജില്ല റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ അറിയിച്ചു.. 

+ There are no comments

Add yours